മദ്യപാനത്തെ തുടര്‍ന്ന് വാക്കുതര്‍ക്കം : യുവാവ് കുത്തേറ്റ് മരിച്ചു

തൃശൂർ എടത്തിരുത്തിയിൽ മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. 

എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം താമസിക്കുന്ന വട്ടപ്പുള്ളി അനീഷാണ് (47) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 7.30നാണ്  സംഭവം. 

കൊട്ടാരപ്പറമ്പില്‍ അനൂപാണ് അനീഷിനെ  കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. 

കൊലപാതകത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പിടികൂടാൻ പോലീസ് വ്യാപക തിരച്ചിൽ തുടരുന്നു.

എക്‌സൈസില്‍ പാചകത്തൊഴിലാളിയാണ് അനീഷ്. മരിച്ച അനീഷിന് ഭാര്യയും രണ്ടുമക്കളുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം