ഒറ്റപ്പാലം 28 കേരള എൻ.സി.സി ബറ്റാലിയനു കീഴിലെ മികച്ച എൻ.സി.സി കേഡറ്റുകളേയും 80 പിന്നിട്ട മുൻ എൻ.സി.സി ഓഫീസ് സൂപ്രണ്ട് എ.ഉണ്ണികൃഷ്‌ണനേയും ആദരിച്ചു.
പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ നടന്ന ചടങ്ങിൽ റിട്ട.ലഫ്.കേണൽ അശോക് കുമാർ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.ആർ.രാജലക്ഷ്‌മി ഉദ്ഘാടനം ചെയ്തു. സി.എൻ ഭവദാസനുണ്ണി അധ്യക്ഷനായി.
റിട്ടയേർഡ് എൻ.സി.സി ഓഫീസേർസ് ആൻ്റ് സിവിലിയൻ സ്റ്റാഫ് (റിനോക്സ്) ൻ്റെ ആഭിമുഖ്യത്തിലാണ് പത്താമത് ബെസ്റ്റ് കാഡറ്റ് അവാർഡ് വിതരണവും, മുതിർന്ന എൻ.സി.സി ഓഫീസറെ ആദരിയ്ക്കലും നടന്നത്.
സെക്രട്ടറി ബാലകൃഷ്ണൻ എഴുവന്തല, വി.ഗോവിന്ദദാസ്, എ.ഉണ്ണികൃഷ്ണൻ, റിട്ട.ക്യാപ്റ്റൻ ഡോ.അബ്ദു പതിയിൽ, ലഫ്.പ്രമോദ്, ക്യാപ്റ്റൻ മുഹമ്മദ് കോയ, ലഫ്.നാജിയ, ഉല്ലാസ്, ചിത്രമേഘൻ, രാജേന്ദ്രകുമാർ, സൈതലവി, നാരായണൻ കുട്ടി, മുൻ സുബേദാർ മേജർ കുഞ്ഞനന്തൻ, തുടങ്ങിയവർ സംസാരിച്ചു.
ബറ്റാലിയൻതല മികച്ച കാഡറ്റുകളായ ഫാത്തിമത്തുൽ ഫാസില (പി.ടി.എം.വൈ. എച്ച്.എസ്.എസ് എടപ്പലം), ശ്രീറാം സന്തോഷ് (എം.ഇ.എസ് കോളെജ് പൊന്നാനി), പി.കെ നിവേദ്യ (എച്ച്.എസ് അനങ്ങനടി), എസ്.അനന്തകൃഷ്ണൻ (എച്ച്.എസ്.പറളി), 2026 റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്ത റജ റസ്‌ലി (എം.ഇ.എസ് പൊന്നാനി) എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

