പിതാവിൻ്റെ അടിയേറ്റ് വൈക്കത്തൂര്‍ പച്ചീരിയില്‍ സ്വദേശി ശ്യാംകൃഷ്ണന്‍ (17) ആണ് മരിച്ചത്. പിതാവ് മങ്കുഴിയില്‍ ശബരി പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ മരപ്പണിക്കാരനാണ്.
ഇന്നലെയാണ് സംഭവം. വളാഞ്ചേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ശ്യാം. മദ്യപിച്ചെത്തിയ പിതാവുമായി ശ്യാം തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ടാണ് ശ്യാമും പിതാവും തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് സൂചന. വഴക്കിനിടെ വടി കൊണ്ടാണ് ശ്യാംകൃഷ്ണന് അടിയേറ്റത്.
അബദ്ധത്തിൽ തലയിലാണ് അടി കൊണ്ടത്. അടിയേറ്റ് ശ്യാം നിലത്ത് വീണപ്പോള്‍ പിതാവ് ശബരി തന്നെയാണ് മകനെ അതിവേഗം ആശുപത്രിയിലെത്തിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശ്യാം മരിച്ചത്.
Tags
Crime ക്രൈം
