കപ്പൂർ എറവക്കാട് മേഖലയിൽ ഒഴിയാബാധ പോലെ ആഫ്രിക്കൻ ഒച്ച്: പൊറുതിമുട്ടി പ്രദേശവാസികൾ

തൃത്താല ബ്ലോക്കിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ ഒച്ചു ശല്യം ഉണ്ടെങ്കിലും കപ്പൂർ പഞ്ചായത്തിലെ എറവക്കാട് പ്രദേശത്ത് എങ്ങനെയാണ് ഇവ വന്നു കൂടിയത് എന്നറിയില്ല.

വൈകുന്നേരമായാൽ മുറ്റത്ത് ഇവ കൂട്ടത്തോടെ വന്ന് നിറയും. മതിലിലും ചുമരിലും കയറിക്കൂടും. വീടിന്നുള്ളിലും നുഴഞ്ഞുകയറും. 

കഴിഞ്ഞ വർഷം ഇറക്കിയ ജൈവ വളത്തിൽ കൂടിയാകാം ഇവ എത്തിയതെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. 

ചകിരിയും മറ്റും ഉപയോഗിച്ച പുതയിട്ട തെങ്ങിൻ തടങ്ങളിലാണ് ഇവ കൂടുതൽ കണ്ടുവരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈർപ്പം നിലനിൽക്കുന്ന സുര്യപ്രകാശം ഏൽക്കാത്ത ഇടങ്ങളിലാണ് ഇവയുടെ വാസം. മുറ്റത്തും വീടിന്നകത്തു വരെ എത്താൻ തുടങ്ങിയതോടെ ദുർഗന്ധപൂരിതമാണ് അന്തരീക്ഷം.

താൽക്കാലം ഉപ്പ് ഉപയോഗിച്ചാണ് ഇവയെ പ്രതിരോധിക്കുന്നത്. ആരോഗ്യ വകുപ്പും കൃഷിവകുപ്പും ഇതിനെ പ്രതിരോധിക്കാൻ  നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്തധികൃതരും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം