വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെ മകൾ ആര്യ (18) ആണ് മരിച്ചത്. മൈസൂർ ആദി ചുഞ്ചനഗരി മെഡിക്കൽ കോളേജിലെ ബി.എസ്.സി നഴ്സിങ് വിദ്യാർഥിയാണ് ആര്യ.
കോളേജിൽ നിന്നും പിതാവിനോടൊപ്പം കാറിൽ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാറിൽ എതിരെ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പിതാവ് സുരേന്ദ്രനും പരിക്കേറ്റു. മാതാവ്: സിനി. സഹോദരൻ: ആകാശ്. സംസ്കാരം പിന്നീട്.
Tags
Accident
