ചാലിശ്ശേരി സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ സമിതി യാത്രയയപ്പ് നൽകി


ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർമാരായ ടി.അരവിന്ദാക്ഷൻ, എൻ.ജ്യോതിപ്രകാശ് എന്നിവർക്ക് ചാലിശ്ശേരി ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 

പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എൻ ബിജോയ് ഉദ്ഘാടനം ചെയ്തു. ജാഗ്രത സമിതി അംഗം എം.കെ ബഷീർ തങ്ങൾ അധ്യക്ഷത വഹിച്ചു.

ജാഗ്രത സമിതി അംഗങ്ങളായ അഡ്വ. ഭാസ്‌കരൻ, ടി.പി സക്കീർ, സി.എം സജീവൻ, മോഹൻ മഞ്ചേരി, സുനിത, സെയ്‌ദ് മെൽക്കോ എന്നിവർ ചേർന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. 

സബ് ഇൻസ്പെക്ടർ ബാബു ജോർജ്, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ കെ.എ രാമകൃഷ്ണൻ, ജില്ലാ സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ എൻ.കെ. രാജീവ്, സ്റ്റേഷൻ എ.എസ്.ഐമാരായ ജനാർദ്ദനൻ, എൻ.പ്രമോദ്, സി.പി.ഒ പി.എസ് രഞ്ജിത്ത്, ബീറ്റ് ഓഫീസർ അബ്ദുൾ കരീം, എം.പി കബീർ, കാവ്യ അരവിന്ദൻ, പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംബന്ധിച്ചു.

വിരമിക്കുന്ന എസ്‌.ഐമാരായ  ടി.അരവിന്ദാക്ഷൻ, എൻ.ജ്യോതിപ്രകാശ് എന്നിവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് സ്നേഹ വിരുന്നും ഗ്രൂപ്പ് ഫോട്ടോ സെഷനും നടന്നു. പോലീസ് ഉദ്യോഗസ്ഥരും ജാഗ്രതാ സമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ടി.പി സക്കീർ സ്വാഗതവും ഹമീദ് തുറക്കൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം