പെരിന്തൽമണ്ണ കുന്നപ്പള്ളിയിലെ കിണറ്റിൽ പുള്ളിമാൻ്റെ ജഡം കണ്ടെത്തി.

കുന്നപ്പള്ളി വായന ശാലക്കടുത്ത് പടിക്കൽ പുരക്കൽ പരേതയായ സരോജിനിയുടെ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് പുള്ളിമാൻ്റെ ജീർണിച്ച ജഡം കണ്ടെത്തിയത്. 

കരുവാരക്കുണ്ട് ഫോറസ്റ്റ് അധികൃതരുടെ നിർദ്ദേശപ്രകാരം മലപ്പുറം ജില്ലാ ട്രോമാ കെയർ, പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ തുടങ്ങിയവർ സ്ഥലത്തെത്തി.

പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ, ഫവാസ് മങ്കട, ഹുസ്സൻ കക്കൂത്ത്, അമ്പിളി ജോസ്, നിസാം മാനത്തു മംഗലം, ആശ ജൂബിലി, റഹീസ് കുറ്റീരി, സുജിത്ത് ശിവൻ തേക്കിൻകോട് എന്നിവരാണ് കിണറ്റില്‍ നിന്ന് പുള്ളിമാൻ്റെ ജഡം പുറത്തെത്തിച്ചത്. നിയമ നടപടികൾക്ക് ശേഷം ജഡം സംസ്കരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം