സതീർത്ഥ്യർ ഒത്തുകൂടിയപ്പോൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ സംഗമം ധന്യമായി!

വട്ടേനാട് ഹൈസ്‌കൂളിലെ 1982-83 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയായ 'സതീർത്ഥ്യർ' അഞ്ചാം വാർഷിക യോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

വട്ടേനാട് ജി.എൽ.പി. സ്‌കൂളിൽ നടന്ന സംഗമം പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ടി.കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ പ്രസിഡണ്ട് പി.വേലായുധൻ അധ്യക്ഷത വഹിച്ചു.

പട്ടിത്തറ പഞ്ചായത്ത് അംഗം ശ്രീകല ടീച്ചർ,  നാഗലശ്ശേരി പഞ്ചായത്ത് അംഗം സി.വി സുബൈർ, വി.കെ പാർവ്വതി ടീച്ചർ, എൻ.എം അർച്ചന എന്നിവർ സംസാരിച്ചു.

സെക്രട്ടറി കെ.സജിത് റിപ്പോർട്ടും, ട്രഷറർ ഷാഹുൽ ഹമീദ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫൈനലിസ്റ്റുകളായ കുമാരി ഗൗതമി പ്രശാന്ത്, കുമാരി വി.എസ് കൃഷ്‌ണ  എന്നിവരെ ആദരിച്ചു. തുടർന്ന് ചർച്ച, തെരഞ്ഞെടുപ്പ്, കലാപരിപാടികൾ എന്നിവ നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം