പട്ടാമ്പി- കുളപ്പുള്ളി റോഡിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. വാടാനാംകുറുശ്ശി പറക്കുന്നത്ത് വീട്ടിൽ സുനിൽ (50) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെ കുളപ്പുള്ളി സഞ്ജീവനി ആശുപത്രിക്ക് സമീപത്തുള്ള വളവിലാണ് അപകടം നടന്നത്.
പട്ടാമ്പിയിൽ നിന്നും ഷൊർണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മുന്നിൽ പോവുകയായിരുന്ന ഇരുചക്ര വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം.
ബൈക്കിൽ ബസ് തട്ടിയതായാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടത്തൽ. ബൈക്കിന്‍റെ പിൻസീറ്റിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു സുനിൽ. ബൈക്ക് ഓടിച്ചിരുന്ന ജിതിൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ബസ്സിന്റെ ചക്രത്തിൻ്റെ അടിയിലേക്ക് ഇയാൾ തെറിച്ച് വീഴുകയായിരുന്നു. ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് സുനിലിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് ഇന്ന് കൈമാറും.
