മണ്ണാർക്കാട് തച്ചമ്പാറയിൽ പന്ത്രണ്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തച്ചമ്പാറ മുതുകുർശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് (12) ആണ് മരിച്ചത്. 

വീടിന്റെ തട്ടിൻ പുറത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. 

എട്ടാം ക്ലാസ് വിദ്യാർഥിയാണ് പ്രദോഷ്. സഹോദരൻ ടി.വിയുടെ റിമോട്ട് നൽകാത്ത മനോവിഷമത്തിലാണ് പ്രദോഷ് ജീവനൊടുക്കിയതെന്നാണ് വിവരം.

പ്രദോഷിന് രണ്ട് വയസിന് മൂത്ത ഒരു സഹോദരൻ കൂടിയുണ്ട്. സഹോദരൻ ടി.വിയിൽ ഒരു പരിപാടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് പ്രദോഷ് റിമോട്ട് ആവശ്യപ്പെട്ടത്. എന്നാൽ സഹോദരൻ കൊടുത്തില്ല.

തുടര്‍ന്ന് വഴക്കിട്ടു പിണങ്ങിയ പ്രദോഷ് തട്ടിൻപുറത്ത് കയറി ഇരുന്നു. വീട്ടുകാര്‍ ഇക്കാര്യം കണക്കിലെടുത്തില്ല, പിണങ്ങി തട്ടിൻപുറത്ത് കയറി ഇരുന്നതാകുമെന്ന് കരുതി. 

പിന്നീട് കുട്ടിയെ കാണാതെ വന്ന് തിരക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം