ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർമാരായ ടി.അരവിന്ദാക്ഷൻ, എൻ.ജ്യോതിപ്രകാശ് എന്നിവർക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
യാത്രയയപ്പ് സമ്മേളനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എൻ ബിജോയ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി പൊന്നാട അണിയിച്ചു.
എസ്.എച്ച്.ഒ ബിജോയ്, എസ്.ഐ ബാബു ജോർജ് എന്നിവർ സ്റ്റേഷന്റെ ഉപഹാരവും മൊമെന്റോയും സമ്മാനിച്ചു. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ മംഗളപത്രവും കൈമാറി.
വിവിധ സംഘടനകളുടെ പ്രതിനിധികളും വിരമിക്കുന്ന ഉദ്യോഗസ്ഥരെ ആദരിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലും, പഞ്ചായത്തംഗം സജീഷ് കളത്തിലും ഉപഹാരങ്ങൾ നൽകി.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ അംഗം എ.എസ്.ഐ കെ.എ രാമകൃഷ്ണൻ, ജാഗ്രതാ സമിതി അംഗം ടി.പി സക്കീർ, പെൻഷനേഴ്സ് അസോസിയേഷൻ അംഗം ശിവശങ്കരൻ, എ.എസ്.ഐ ജനാർദ്ദനൻ, ബാലകൃഷ്ണൻ സഹയാത്ര, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ടി.എം കുഞ്ഞുകുട്ടൻ,
മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ മാസ്റ്റർ, പ്രദീപ് ചെറുവാശേരി, കെ.സി കുഞ്ഞൻ, ജയൻ, സുരേഷ്, അജയൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
എസ്.ഐ ബാബു ജോർജ് സ്വാഗതവും കെ.പി.എ പ്രതിനിധി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ടി.അരവിന്ദാക്ഷനും എൻ.ജ്യോതിപ്രകാശും മറുപടി പ്രസംഗം നടത്തി.
തൃത്താല MLA വി.ടി ബൽറാം, ജില്ലാ പഞ്ചായത്തംഗം ടി.കെ സുനിൽകുമാർ, മുതിർന്ന കോൺഗ്രസ് നേതാവ് സി.വി.ബാലചന്ദ്രൻ എന്നിവർ ഫോട്ടോ സെഷനിൽ സംബന്ധിച്ചു.
