2009 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഡോ എ. കൗശിഗൻ. മുൻ സി.ഇ.ഒ ഡോ.രത്തൻ യു.കേൽക്കർ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറിയായി നിയമിതനായതോടെ വന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.
തമിഴ്‌നാട് സ്വദേശിയായ കൗശിഖൻ നിലവിൽ പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. നേരത്തെ തൃശൂർ ജില്ലാ കലക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്.
നാല് പേരുടെ പട്ടിക നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഡോ. വീണ എൻ.മാധവൻ, ഡോ. കെ.വാസുകി, ടി.വി അനുപമ എന്നിവരായിരുന്നു മറ്റുള്ളവർ. ഇതിൽ നിന്നാണ് ഡോ.എ. കൗശിഖനെ തിരഞ്ഞെടുത്തത്.
Tags
കേരളം
