സമൂഹത്തിനെ ബാധിക്കുന്ന പലിശയെന്ന വിപത്തിനെതിരെയുള്ള ഉദാത്ത മാതൃകകളാണ് പലിശ രഹിത വായ്പാ പദ്ധതികളെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എ.എം.എ കരീം പറഞ്ഞു.
ശങ്കരമംഗലം ശാഖാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന് കീഴിൽ നടന്നു വരുന്ന 'ഒരുമ' പലിശ രഹിത വായ്പാ പദ്ധതിയുടെ പതിമൂന്നാം ഘട്ട ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുമ ചെയർമാൻ സി.എ. സാജിത് അധ്യക്ഷത വഹിച്ചു. പ്രശസ്ത സോപാന സംഗീതജ്ഞനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ ഞരളത്ത് ഹരിഗോവിന്ദൻ മുഖ്യാതിഥി ആയിരുന്നു.
മുസ്‌ലിം ലീഗ് പട്ടാമ്പി നഗര സഭ പ്രസിഡണ്ട് കെ.ടി കുഞ്ഞിമുഹമ്മദ്, പട്ടാമ്പി നഗരസഭ വൈസ് ചെയർ പേഴ്സൺ അസ്ന ഹനീഫ, കൗൺസിലർമാരായ സി.സംഗീത, സാദിഖ്, മുനവ്വിറ, ഷഫീഖ് പരുവക്കടവ്, രമേശൻ കാങ്കലത്ത്, ഇൻമാസ് ബാബു, എൻ.ടി മുഹമ്മദ് കുട്ടി, കെ.ടി മാനു, എം.കെ അബ്‌ദുറഹ്‌മാൻ തുടങ്ങിയവർ സംസാരിച്ചു. ഒരുമ കൺവീനർ കെ.എം.എ ജലീൽ സ്വാഗതവും യു.കെ അക്ബർ നന്ദിയും പറഞ്ഞു.
പി.പി ഹനീഫ, കെ.പി അൻവർ, ഹംസ ചോലയിൽ, പി.ഷാഹുൽ ഹമീദ്, എം.ടി മഹ്‌മൂദ്, കെ.വി അൻസിൽ, തുടങ്ങിയവർ നേതൃത്വം നൽകി.
