35-ാമത് വി.എ പീതാംബരൻ, പി.ബാലകൃഷ്ണൻ മെമ്മോറിയൽ ഇലവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ ഇന്ന് ആതിഥേയരായ ഈവനിംഗ് സ്പോർട്സ് ക്ലബ് ജേതാക്കളായി. വെറ്ററൻസ് എഫ്.സി പെരിങ്ങോടിനെ ഏകപക്ഷീയമായ 3 ഗോളുകൾക്കാണ് ആതിഥേയർ പരാജയപ്പെടുത്തിയത്.
രണ്ടാം നാൾ കളിയിലെ താരമായി ഈവനിംഗ് സ്പോർട്സ് ക്ലബ്ബിലെ സാഗർ തിരഞ്ഞെടുക്കപ്പെട്ടു. മാരാത്ത് എന്റർപ്രൈസ് & ക്രഷേഴ്സ് ഉടമ രാജൻ മാരാത്ത് സാഗറിന് ട്രോഫി നൽകി. കളിയിലെ ആദ്യ ഗോൾ നേടിയ കളിക്കാരനുള്ള ക്യാഷ് പ്രൈസ് ഡോ. ഉണ്ണികൃഷ്ണൻ സാഗറിന് നൽകി.
മാരാത്ത് എന്റർപ്രൈസസ് & ക്രഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും, പ്രൈസ് മണിക്കും വിദ്യാലോകം ഫാമിലി റെസ്റ്റോറന്റ് നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും, പ്രൈസ് മണിക്കും വേണ്ടിയുള്ള ടൂർണമെൻ്റിൽ നാളത്തെ മത്സരം (03-05-2026, ഞായർ) എം.ഡി കോളേജ് പഴഞ്ഞിയും യുവധാര പെരിങ്ങോടും തമ്മിലാണ്.
Tags
Sports

