കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസ്സുകാരൻ മരിച്ചു. പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ ഉബൈദിൻ്റെ മകൻ അമാൻ (9) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു.
യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു.
അതിനിടയിൽ പൊട്ടാതെ കിടന്ന പടക്കം പെറുക്കി കൊണ്ടുവന്ന് കളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഈ സമയം ഇവിടെയുണ്ടായിരുന്ന കുട്ടികൾ പടക്കം എടുത്ത് പൊട്ടിക്കുകയായിരുന്നു.
പടക്കത്തിലെ വെടിമരുന്ന് ശേഖരിച്ച് കുട്ടികൾ വീണ്ടും നിറച്ചതായും ഇതിന് തീ കൊളുത്തി എറിഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്നും പറയപ്പെടുന്നുണ്ട്.
തീ കൊളുത്തി എറിഞ്ഞ പടക്കത്തിൽ ഒന്ന് അമാന്റെ കഴുത്തിലാണ് വീണ് പൊട്ടിയതത്രെ. സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
