കൊല്ലം കടയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൻ്റെ മുൻചക്രം ഊരിത്തെറിച്ചു.

കടയ്ക്കൽ ചിതറ കല്ലറ റൂട്ടിലാണ് സംഭവം.  ചിതറയിൽ നിന്ന് കല്ലറയിലേയ്ക്ക് ബസ് പോകുമ്പോൾ കല്ലുവെട്ടാൻ കുഴിയ്ക്ക് സമീപത്താണ് അപകടം ഉണ്ടായത്.

ഈ റൂട്ടിൽ സർവീസ് നടത്തുന്ന പട്ടുറുമാൽ എന്ന സ്വകാര്യ ബസിൻ്റെ മുൻചക്രമാണ് യാത്രക്കാരുമായി സർവീസ് നടത്തവെ ഊരിത്തെറിച്ചത്. അപകട സമയം റോഡിൽ ആളുകളോ മറ്റ് വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ വിപത്ത് ഒഴിവായി. 

ബസിൽ നിന്ന് ഊരിത്തെറിച്ച ടയർ സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. ഭാഗ്യത്തിന് ആർക്കും പരിക്കുകളില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം