പെരുമ്പാവൂരിൽ ഇന്ന് പുലർച്ചെയാണ് ചന്ദ്രൻ, അംബിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അംബികയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രൻ ആത്മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക വിവരം. വീടിന് പുറത്തെ മരത്തിൽ തൂങ്ങിയ നിലയാണ് ചന്ദ്രൻ്റെ മൃതദേഹം കണ്ടെത്തിയത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്‌നമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിവരം. സ്ഥിരം മദ്യപാനിയായ ചന്ദ്രൻ വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നു.
സമാനമായ രീതിയിൽ ഇന്ന് പുലർച്ചെ ചന്ദ്രൻ അംബികയുമായി വഴക്കുണ്ടാവുകയും പ്രകോപനത്തിൽ സമീപത്തുണ്ടായിരുന്ന വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
Tags
Crime ക്രൈം
