തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കും അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ എന്നിവർക്കും ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.പി കേശവൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ജമീല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആര്യ ടീച്ചർ വിശിഷ്ടാതിഥിയായി.
വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ടി സലീമ ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ വി.കെ ബദറുദ്ദീൻ, ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ഇക്ബാൽ, വാർഡ് മെമ്പർമാരായ അബ്ദുൽ ഖാദർ, യു.പി രാമദാസൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.എൻ ധനരാജ്, അസിസ്റ്റൻ്റ് സെക്രട്ടറി സ്മിത കെ.നായർ, നരിപ്പറമ്പ് ഗവ.യു.പി സ്കൂളിലെ പ്രധാന അധ്യാപിക ഹഫ്സത്ത് എന്നിവർ സംസാരിച്ചു.
