പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹൈസ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന അവധിക്കാല മീഡിയ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രൊമോ വിഡിയോ, റീൽസ് നിർമ്മാണം, ഫോട്ടോഗ്രഫി, വീഡിയോ എഡിറ്റിങ് എന്നിവയിലെ തൊഴിൽ സാധ്യതകളെ കുറിച്ച് അവബോധമുണ്ടാക്കാനായി നടത്തിയ ക്യാമ്പിൽ 2025-28 ബാച്ചിലെ നാൽപ്പതോളം വിദ്യാർഥികൾ പങ്കെടുത്തു.
പ്രധാന അധ്യാപകൻ ടി.കെ നിഷാദ് ഉദ്ഘാടനം ചെയ്തു. കൊടുമുണ്ട ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്റർ പി.ആർ ദിവ്യ, ജി.ഒ.എച്ച്.എസ്. കൈറ്റ് മെന്റർ സി.ശോഭിഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിദ്യാർഥിനിയായ ഫാത്തിമ ഹുസ്ന സംസാരിച്ചു.
Tags
Education
