വളാഞ്ചേരി ഫ്ലോറ ഫൻ്റാസിയയിൽ പെയ്ൻ്റിങ് എക്സിബിഷൻ തുടങ്ങി

കൂറ്റനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗണപത് ചിത്രകലാ കൂട്ടായ്മയും ഫ്ലോറ ഫൻ്റാസിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന പെയ്ൻ്റിങ് എക്സിബിഷന് തുടക്കമായി. 

മൂർക്കനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി ഹംസ ഉദ്ഘാടനം ചെയ്തു. ഫ്ലോറയിൽ നടന്ന പരിപാടിയിൽ രേവതി വേണു അധ്യക്ഷത വഹിച്ചു. 

സ്ഥിരം സമിതി അധ്യക്ഷൻ വി.അബ്ബാസ്, പഞ്ചായത്ത് മെമ്പർ കിഷോർ രാജ്, ഫ്ലോറ ഫൻ്റാസിയ എം.ഡി ബാപ്പുട്ടി കുമ്പിടി, ഡയറക്ടർ കെ.കുഞ്ഞിമുഹമ്മദ്, വേണു പാലൂർ, ബഷീർ തൃത്താല, മൊയ്തീൻ കുട്ടി, അജയൻ കൂറ്റനാട്, പി.സി രേണുക, മണിമുദ്ര എന്നിവർ സംസാരിച്ചു. ശശിധരൻ കോതച്ചിറ  സ്വാഗതവും, വിനോദ് മാധവൻ നന്ദിയും പറഞ്ഞു. എക്സിബിഷൻ വ്യാഴം വരെ തുടരും.

പ്രശസ്തരായ 15 ആർട്ടിസ്റ്റുകളുടെ 60 പെയിൻ്റിങ്ങുകൾ പ്രദർശനത്തിലുണ്ട്. രാവിലെ 10 മുതൽ 6 വരെയാണ് പ്രദർശനം.  ചിത്രങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യവും എക്സിബിഷനിൽ ഉണ്ടാകും.

ഇതോടനുബന്ധിച്ച് 10 മുതൽ 20 വയസ് വരെയുള്ള കുട്ടികൾക്കായി തൽസമയ, അഖില കേരള പെയിൻ്റിങ് മത്സരം മെയ് 21 ന് രാവിലെ 10 മുതൽ 1 മണി വരെ ഫ്ലോറയിൽ സംഘടിപ്പിക്കുന്നുണ്ട്. വിജയികളാകുന്ന മികച്ച 5 സ്ഥാനക്കാർക്ക് യഥാക്രമം 10,000, 8,000, 5,000 3,000, 2,000 രൂപയുടെ ക്യാഷ് അവാർഡും നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം