പട്ടാമ്പി ജി.എച്ച്.എസ്.എസിൽ നഗരസഭാതല പ്രവേശനോത്സവം.

വേനലവധിയുടെ ആലസ്യമുണർത്തി വിദ്യാലയ മുറ്റങ്ങൾ വീണ്ടും സജീവമായി.  ഈ വർഷത്തെ നഗരസഭാതല സ്കൂൾ പ്രവേശനോത്സവം പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പുതിയ അധ്യയന വർഷത്തിലേക്ക് എത്തിയ കുരുന്നുകളെ മധുരം  നൽകിയാണ് വിദ്യാലയ അധികൃതർ സ്വീകരിച്ചത്.

പട്ടാമ്പി നഗരസഭ അധ്യക്ഷൻ ടി.പി ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന മികച്ചൊരു തലമുറയെ വാർത്തെടുക്കാൻ പൊതുവിദ്യാലയങ്ങളുടെ പങ്കും കൂട്ടായ്മയും അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ആധുനികവത്കരിക്കാനുള്ള ഉത്തരവാദിത്തം ഗവൺമെന്റിൽ മാത്രം ആശ്രയിക്കാതെ നഗരസഭ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലൂടെ ഗവൺമെന്റ് ഹൈസ്കൂൾ വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ നഗരസഭാ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് സ്കൂളിലെ മുഴുവൻ കെട്ടിടങ്ങളും പുനർനിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഉറപ്പുനൽകി.

പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ അസ്‌ന  ഹനീഫ അധ്യക്ഷത വഹിച്ചു. വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നഗരസഭ എപ്പോഴും മുന്നിലുണ്ടാകുമെന്ന് അവർ ഉറപ്പുനൽകി. കൗൺസിലർമാരായ സി.സംഗീത, സി.എസ് സുരേഷ്, പി.ടി.എ പ്രസിഡന്റ് ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് അലി, എസ്.എം.സി ചെയർമാൻ ഷറഫുദ്ദീൻ, എം.പി.ടി.എ പ്രസിഡന്റ് ആമിന, ഡെപ്യൂട്ടി എച്ച്.എം  ദൗലത്തുന്നീസ ബിഗം എന്നിവർ സംസാരിച്ചു.  പ്രിൻസിപ്പൽ ഇൻ ചാർജ്ജ് അഷറഫ് ചടങ്ങിൽ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത നന്ദിയും പറഞ്ഞു.

പട്ടാമ്പി പെരുമുടിയൂർ ഗവ:ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. പഞ്ചായത്തംഗം എം.ധന്യ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് എം.മൊയ്തിൻ കുട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.നാരായണൻ കുട്ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.ടി സൈനുദ്ദീൻ നന്ദിയും പറഞ്ഞു.  പഞ്ചായത്തംഗം നൂറ കബീർ, PTA വൈസ് പ്രസിഡണ്ട് കെ.സുകുമാരൻ,  HM ഇൻ ചാർജ് ടി.കെ നിഷാദ് എന്നിവർ സംസാരിച്ചു.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം