മലപ്പുറം തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ ദമ്പതികളടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം.

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചാണ് മൂന്ന് പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഇന്നലെ അർധരാത്രിയാണ് സംഭവം.

തൃശ്ശൂർ പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടു നിന്ന് തൃശ്ശൂരിലേക്ക് പോകും വഴിയാണ് അപകടം.

ശക്തമായ മഴയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട  ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതുഭാഗം പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്. കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു.

തുടർന്ന് ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ കോളേജിലെക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം