ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

ഭർത്താവിനൊപ്പം യാത്രചെയ്യവേ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. മണ്ണാർക്കാട് പയ്യനെടം നെച്ചുള്ളി കുളംകണ്ടത്തിൽ ജോണിയുടെ (ഷാജി)  ഭാര്യ മേഴ്‌സി (52) ആണ് മരിച്ചത്. 

വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടം. ഇവർ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ പള്ളിക്കുന്ന് വാലിപ്പടിയിൽ വെച്ചാണ് അപകടം. 

ബൈക്കിൽ നിന്ന് മേഴ്സി വഴുതി വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ മേഴ്‌സിയെ വട്ടമ്പലത്തെ സ്വകാര്യ  ആശുപത്രിയിൽ എത്തിച്ചു.  ചികിത്സയിലിരിക്കെയാണ് മരണം.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയി ലേക്ക് മാറ്റി.

മക്കൾ: ദിൽന, ഹിൽന. മരുമകൻ: ജിനെക്സ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം