റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

റീൽസ് ചിത്രീകരണത്തിനിടെ അമിത വേഗതയിൽ പാഞ്ഞ ബൈക്കുകൾ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര വടക്ക് തിരുവാതിരയിൽ രാജു- രാജി ദമ്പതികളുടെ മകൻ  അരവിന്ദ് (20) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 5 മണിയോടെ അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്ന്പുതിയകാവ്- ചക്കുവള്ളി റൂട്ടിൽ തൊടിയൂർ പാലത്തിന് കിഴക്കു ഭാഗത്തുള്ള പാതാരം റോഡിൽ മൂന്ന് ബൈക്കുകളിലായി റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ തട്ടി രണ്ട് ബൈക്കുകളുടെ നിയന്ത്രണം വിട്ടു. ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്‌റ്റിലും മറ്റൊരെണ്ണം സമീപത്തെ ടൈൽസ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചു കയറുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ അരവിന്ദ്, ആദർശ്, ദേവ് കൃഷ്ണ, ജയകൃഷ്ണൻ, കാർത്തിക് എന്നീ യുവാക്കളെ ശാസ്‌താംകോട്ട ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എന്നാൽ അരവിന്ദിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം