സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു; കൂടെയുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റു

സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ ജീവൻ നിരത്തിൽ പൊലിഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റു.

കോട്ടക്കൽ ദേശീയപാത എടരിക്കോട് പാലച്ചിറമാടിന് സമീപത്താണ് സംഭവം. സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചാണ് യുവതി മരിച്ചത്.  തെന്നല പൂക്കിപ്പറമ്പ് കൂനാരി മുബഷിറിൻ്റെ ഭാര്യ അഷിതയാണ് (29) മരിച്ചത്. സ്കൂട്ടറിൽ ഉണ്ടായിരുന്ന കോഴിച്ചെന മാറക്കൽ വിഷ്ണുവിന്റെ ഭാര്യ പ്രജിതയെ (27) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കോട്ടക്കലിലേക്ക് വരികയായിരുന്നു ബസ്. പറപ്പൂർ കുരിക്കൾ ബസാർ വെള്ളക്കാട്ടിൽ കുഞ്ഞി കോമുട്ടിയുടെയും ലൈലയുടെയും മകളാണ് അഷിത. എൽസിൻ ഏക മകനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം