Trending

പട്ടാമ്പി മരുതൂർ എ.എം.എൽ.പി സ്‌കൂളിൽ വായന ദിനാചരണം രസം പകർന്നു

വൈവിധ്യമാർന്ന  പരിപാടികളോടെയാണ് സ്‌കൂളിൽ വായനാദിനം ആഘോഷിച്ചത്. പി.ടി.എ പ്രസിഡണ്ട്‌ മുനീർ പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. ജമീൽ അഹമ്മദ്‌ (അസോസിയേറ്റ് പ്രൊഫസർ SNGS കോളേജ്) ഉദ്ഘാടനം നിർവഹിച്ചു. 

കമല സുരയ്യയുടെ നെയ്പായസവും വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ആനവാരിയും പൊൻകുരിശും  തന്മയത്വത്തോടെ ജമീൽ അഹമ്മദ് കുട്ടികൾക്കായി അവതരിപ്പിച്ചു. 

വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ എഴുത്തുകാരുടെ വേഷമണിഞ്ഞു. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ വേഷം വേറിട്ട അനുഭവം സമ്മാനിച്ചു. 

മഞ്ജുള ടീച്ചർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാന അധ്യാപിക ഡെയ്സി ടീച്ചർ, സിദ്ധീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന്  അക്ഷരമരവും പദനിർമ്മാണവും പുസ്തക പരിചയവും നടന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം