മികവ് തെളിയിച്ചവരെ അനുമോദിച്ചു

നാഗലശ്ശേരി പഞ്ചായത്തിൽ 12-ാംവാർഡിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളേയും ഉദ്യോഗാർഥികളേയും  'മികവ് 2026' എന്ന പേരിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

മൂളിപ്പറമ്പ് വനസംരക്ഷണ സമിതി ഹാളിൽ നടന്ന അനുമോദന സമ്മേളനം നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി നിഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. മോഹൻദാസ് അധ്യക്ഷനായി. 

പഞ്ചായത്ത് അംഗം ടി.യു ഉദയൻ, പഞ്ചായത്ത് മുൻ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സി.മൂസ പെരിങ്ങോട്, മുൻ പഞ്ചായത്തംഗം  കെ.സിന്ധു, കോതച്ചിറ വനസംരക്ഷണ സമിതി പ്രസിഡൻ്റ് എം.പി മണികണ്ഠൻ, കെ.അജിത് എന്നിവർ സംസാരിച്ചു. തുടർന്ന് വദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം