എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലിൽ വീട്ടിൽ ഗീരിഷ്കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്.
മൈസൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കെങ്കേരി രാജരാജേശ്വരി ഡെൻ്റൽ കോളജിന് സമീപത്തായിരുന്നു അപകടം.
ഇരുവരും കെങ്കേരി ബിജിഎസ് നഴ്‌സിങ് കോളജിലെ ബി.എസ്.സി നഴ്‌സിങ് നാലാം വർഷ വിദ്യാർഥികളാണ്. ഇരുവരുടെയും മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Tags
Accident
