ഇന്ധന വിലവർദ്ധനവ്: സി.പി.ഐ.എം കൂറ്റനാട് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വില വർദ്ധനവിനെതിരെയും കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും  പ്രതിഷേധവുമായി സി.പി.ഐ.എം തൃത്താല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് പോസ്റ്റ് ഓഫീസിലേക്ക്  മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

​പ്രതിഷേധ ധർണ്ണ ജില്ലാ സെക്രട്ടേറിയറ്റംഗം എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായി.

ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.കെ ചന്ദ്രൻ, പി.എൻ മോഹനൻ, എം.കെ പ്രദീപ്, വി.പി റജീന തുടങ്ങിയവർ സംസാരിച്ചു. ടി.പി മുഹമ്മദ് മാസ്റ്റർ സ്വാഗതവും കെ.പി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം