കേരള പ്രവാസി സംഘം പട്ടാമ്പി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ലാ ജോ.സെക്രട്ടറി ഇ.യാവു ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി റിയാസ് കൊടുമുണ്ട, ജില്ലാ കമ്മറ്റി അംഗങ്ങളായ എം.പി വിജയകുമാർ, ജലീൽ പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു.
പ്രവാസികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളും ക്ഷേമ പ്രവർത്തനങ്ങളും സംബന്ധിച്ച് ഒരു വാക്കുപോലും സംസാരിക്കാതെയാണ് ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. പ്രവാസി സമൂഹം ഒന്നടങ്കം വലിയ ആശങ്കയോടു കൂടിയാണ് സർക്കാരിന്റെ ഈ നയങ്ങളെ നോക്കിക്കാണുന്നത്. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാവിധ സഹായങ്ങളും തുടർന്നും ലഭ്യമാക്കുകയും കൂടുതൽ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുമെന്നാണ് പ്രവാസി സമൂഹം ആകെ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ എല്ലാ മേഖലയിലും പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ട് പോകുന്ന നിലപാടാണ് മുഖ്യമന്ത്രി വി.ഡി സതീശന്റെ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത്തരം സമീപനങ്ങളുമായി മുന്നോട്ടു പോയാൽ വലിയ തോതിലുള്ള ജനകീയപ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചുകൊണ്ട് പ്രവാസി സംഘം മുന്നോട്ടു വരും എന്നൊരു താക്കീതാണ് ഇന്നത്തെ പ്രതിഷേധ മാർച്ച് എന്ന് നേതാക്കൾ പറഞ്ഞു.
