ആലൂർ ഒരുമ പാലിയേറ്റീവ് കെയർ പ്രവർത്തക യോഗം നടത്തി

സി.പി.ഐ.പി താലൂക്ക് സമിതി ക്ലിനിക്കിൽ നടത്തിയ സന്ദർശനത്തിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനാണ് ആലൂർ ഒരുമ പാലിയേറ്റീവ് കെയർ പ്രവർത്തകരുടെ യോഗം നടന്നത്. ഐ.എ.പി.സി സംസ്ഥാന പ്രസിഡൻ്റ് എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. 

സാന്ത്വന പരിചരണത്തോടൊപ്പം പാർശ്വവത്കരിക്കപ്പെട്ട കിടപ്പു രോഗികളുടെയും അവരുടെ കുടുംബത്തിൻ്റെയും സാമൂഹ്യ ശാക്തീകരണവും, സാമൂഹ്യ നീതി ഉറപ്പുവരുത്തലുമാണ് പാലിയേറ്റീവ് കെയർ പ്രവർത്തനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും, ഇതിനെ ചാരിറ്റി പ്രവർത്തനമായി കാണാതെ സാമൂഹ്യ ഉത്തരവാദിത്വമായി കണ്ട് പ്രവർത്തന മേഖലയിലേക്ക് എല്ലാ വിഭാഗം ജനങ്ങളും കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. 

ആലൂർ ഒരുമ പ്രസിഡൻ്റ് എം.ജി പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സി.പി.ഐ.പി താലൂക്ക് സെക്രട്ടറി സന്തോഷ് കൂറ്റനാട് അവതരിപ്പിച്ചു. ഫൈസൽ, സജിത്ത് പണിക്കർ, മൊയ്തീൻകുട്ടി, പുഷ്പലത എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം