അന്താരാഷ്‌ട്ര യോഗാ ദിനാചരണം

 


അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൻ്റെ ഭാഗമായി പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിൽ എൻ.സി.സിയുടെ നേതൃത്വത്തിൽ യോഗാഭ്യാസ ക്ലാസ്സുകൾ നടന്നു.  

ഒറ്റപ്പാലം 28 കേരള ബറ്റാലിയൻ എൻ.സി.സി യുടെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാം പട്ടാമ്പി മുനിസിപ്പൽ ചെയർമാൻ ടി.പി ഷാജി ഉദ്ഘാടനം ചെയ്തു.  

ബറ്റാലിയൻ അഡ്മിനിട്രേറ്റീവ് ഓഫീസർ കേണൽ സിജി പിള്ള അധ്യക്ഷത വഹിച്ചു.  പട്ടാമ്പി കോളേജ് അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലെഫ്റ്റനൻ്റ് ഡോ.എ. പ്രമോദ് സ്വാഗതവും, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എം.ആർ രശ്‌മി ആശംസയും സുബേദാർ രാജേഷ് കുമാർ നന്ദിയും പറഞ്ഞു.  

ബറ്റാലിയനു കീഴിലുള്ള എസ്.എൻ.ജി.എസ് കോളേജ് പട്ടാമ്പി, ഐ.പി.ടി & ജി.പി.ടി പോളിടെക്നിക്ക് ഷൊർണൂർ, എസ്.എൻ. ട്രസ്‌റ്റ് കോളേജ് ഷൊർണൂർ, കെ.വി.ആർ എച്ച്.എസ് ഷൊർണൂർ,  ടി.ആർ.കെ. എച്ച്.എസ്.എസ് വാണിയംകുളം, എൻ.എസ്.എസ്. കെ.പി.ടി എച്ച്.എസ്.എസ് ഒറ്റപ്പാലം, ജി.എച്ച്.എസ്.എസ്. വാടാനാംകുർശ്ശി,  എച്ച്.എസ്.എസ് വല്ലപ്പുഴ എന്നീ സ്ഥാപനങ്ങളിലെ മുന്നൂറോളം എൻ.സി.സി കാഡറ്റുകൾ പങ്കെടുത്തു.  

യോഗ ഹാർട്ട് ഫുൾനസ്സ് ട്രെയിനർമാരായ  അജേഷ് കെ.നാരായണൻ, കെ.പി രവി, കെ.സുധീഷ്,  കെ.ഊർമിള, കുമാരി കെ. ഗോപിക, കുമാരി ആർ.കെ അഞ്ജന എന്നിവർ യോഗാ ഡെമോൺസ്‌ട്രേഷൻ ക്ലാസ്സുകൾ നടത്തി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം