വാഹനം കഴുകുന്നതിനിടെ ജെ.സി.ബി ഡ്രൈവർ ഷോക്കേറ്റ് മരിച്ചു

ജെ.സി.ബി വാഹനം വാട്ടർ ഗൺ ഉപയോഗിച്ച് കഴുകുന്നതിനിടയിൽ ഷോക്കേറ്റ് ഡ്രൈവർ മരിച്ചു. വീരമംഗലം ഒടുവങ്ങാട്ടിൽ മുഹമ്മദിൻ്റെ മകൻ സിദ്ദിഖാണ് (31) മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെ തൃക്കടീരിയിലുള്ള ഷെഡിൽ വാട്ടർ ഗൺ ഉപയോഗിച്ച് ജെ.സി.ബി കഴുകുമ്പോഴാണ് അപകടം. 

ഉടനെ തന്നെ മാങ്ങോട് സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെർപ്പുളശ്ശേരി പൊലീസ് അനന്തര നടപടികൾ സ്വീകരിച്ചു. ഞായറാഴ്ച രാവിലെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന്  ശേഷം വീരമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

മാതാവ്: തിത്തുമ്മ. ഭാര്യ: സൈനുൽ അറബുന്നിസ, മക്കൾ: ഹന്ന ഫാത്തിമ, ഫാത്തിമ ഹൈറിൻ, ഫാത്തിമ ഹദിയ്യ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം