ഉത്തരേന്ത്യയിലെ പുണ്യ സ്ഥലങ്ങൾ കാണാൻ പോയ ഞാങ്ങാട്ടിരി കാഞ്ഞിപുരയിടത്തിൽ ശശീധരൻ (69) വാരാണസിയിൽ മരണപ്പെട്ടു.
മെയ് 16 ന് പട്ടാമ്പിയിൽ നിന്ന് പുറപ്പെട്ട 90 അംഗ സംഘത്തിൽ കുടുംബ സമേതമാണ് ശശിധരൻ പോയത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന യാത്രാ സംഘത്തിൽ ഞാങ്ങാട്ടിരിയിൽ നിന്ന് 11 പേർ പ്രസ്തുത ഗ്രൂപ്പിലുണ്ടായിരുന്നു.
മൂന്ന് ദിവസം മുമ്പ് കാശിയിൽ വച്ച് ശശിധരന് ഛർദ്ദിയും വയറിളക്കവും പിടിപെട്ടതിനെ തുടർന്ന് വാരാണസിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. ശശിധരൻ്റെ കുടുംബം കൂടെയുണ്ട്.
മൃതദേഹം ഇപ്പോൾ വാരാണസി ആശുപത്രിയിലാണ് ഉള്ളത്. മൃതദേഹം നാളെ നാട്ടിലെത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഭാര്യ: രാജലക്ഷ്മി.
മക്കൾ: സജ്ന (ദുബൈ),
അർജുൻ (ടെക്നോ പാർക്ക്, തിരുവനന്തപുരം).
മരുമകൻ: സന്തോഷ് (ദുബൈ).
Tags
ചരമം
