പട്ടാമ്പി കൊപ്പം ടൗണിൽ ഇന്ന് പുലർച്ചെയാണ് അപകടം. സിഗ്നൽ പോസ്റ്റിനു സമീപം ബൈക്കും ഗൂഡ്സ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
കുലുക്കല്ലൂർ ചുണ്ടമ്പറ്റ സ്നേഹപുരം കുളക്കാട്ടിൽ ബദറുൽ മുനീറിൻ്റെ മകൻ മുഹമ്മദ് നിഹാൽ (19) ആണ് മരിച്ചത്.
പട്ടാമ്പി ഭാഗത്ത് നിന്നും വിളയൂർ ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന നിഹാലിൻ്റെ ബൈക്കിൽ, വളാഞ്ചേരി ഭാഗത്ത് നിന്നും വന്ന ഗൂഡ്സ് ലോറി ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിഹാലിനെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊപ്പം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Tags
Accident
