സുന്ദരൻ മുണ്ട്രക്കോടിൻ്റെ നോവല്‍ 'പേമൊകം' പ്രകാശനം ചെയ്തു.

ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും കെ.എസ്.ഇ.ബി. ജീവനക്കാരനുമായ സുന്ദരന്‍ മുണ്ട്രക്കോടിന്റെ നോവല്‍ 'പേമൊകം' കവി ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്തു. കുമ്പിടി പുറമതില്‍ശ്ശേരി  സീയെന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തക വി.ജ്യോതി പുസ്തകം ഏറ്റുവാങ്ങി. 

പ്രശസ്ത വയലിനിസ്റ്റ് കുമാരി ഗംഗ ശശിധരൻ ഭദ്രദീപം കൊളുത്തി. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ അംബിക ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഡോ.സ്മിതദാസ് പുസ്തകം പരിചയപ്പെടുത്തി. 

തൃത്താല പോലീസ് സബ് ഇൻസ്പെക്ടർ കെ.ഹംസ, ഡോ.കെ.വി ഷെഹിൻ, ആനക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സീനത്ത് പുളിക്കൽ, പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ സുനിൽകുമാർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രജീഷ്, ആനക്കര കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് സേതു മാഷ്, സുന്ദരൻ മുണ്ട്രക്കോട്, സാവിത്രി ടീച്ചർ, സുധീപ് തെക്കേപ്പാട്ട്, KSEB AE കെ.എ സോന തുടങ്ങിയവർ സംസാരിച്ചൂ.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം