അക്ഷരജാലകം ബുക്സ് ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ അധ്യാപക പുരസ്‌കാരം സമ്മാനിച്ചു. മികച്ച അധ്യാപികയായി തിരഞ്ഞെടുത്ത അജിത പി.നായർക്ക് കോഴിക്കോട് നടന്ന ചടങ്ങിലാണ് അക്ഷരജാലകം ഗുരുശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചത്.
മഹാരാഷ്ട്രയിലെ പുണെയിൽ സ്പെഷ്യൽ സ്കൂളിലെ പ്രിൻസിപ്പലാണ് അജിത പി.നായർ. സമൂഹത്തിൽ മാറ്റി നിർത്തപ്പെടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്നതിൻ്റെ പേരിലാണ് അജിത ടീച്ചറെ അവാർഡിന് തിരഞ്ഞെടുത്തത്.
കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള അവരുടെ കുടുംബ വീട്ടിലാണ് പുരസ്‌കാര സമർപ്പണം നടന്നത്. എഴുത്തുകാരും അക്ഷരജാലകം ഭാരവഹികളുമായ ഹുസൈൻ തട്ടത്താഴത്ത്, ജുബൈർ വെള്ളാടത്ത്, പി.സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഷഹർബാനു, റീംഹനാൻ, മർവാൻ ഇബാദ് തുടങ്ങിയവർ പങ്കെടുത്തു.
Tags
Awards

