കപ്പൂർ വില്ലേജ് ഓഫീസ് കുമരനല്ലൂരിലേക്ക് മാറ്റുന്നതിൻ്റെ ഭാഗമായി റവന്യൂ അധികൃതർ പഞ്ചായത്ത് ഓഫീസിലെത്തി.

ഇപ്പോൾ കൂനംമൂച്ചിയിൽ  പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിൽ വിവിധ സേവനങ്ങൾക്ക് എത്തുന്നവർക്ക് നിന്ന് തിരിയാനിടമില്ലെന്ന പരാതിക്ക് പഴക്കമുണ്ട്.  ജനങ്ങൾ മഴ നനഞ്ഞും വെയിൽ കൊണ്ടും പ്രയാസപ്പെടുന്ന അവസ്ഥയുണ്ട്. 

കൂടുതൽ സൗകര്യത്തോടെ  ഓഫീസ് പഞ്ചായത്ത് കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിക്കണമെന്നത്  ഏറെക്കാലത്തെ ആവശ്യമായിരുന്നു.  പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം ഇതിൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി വി.ടി ബൽറാം എം.എൽ.എയ്ക്കും റവന്യൂ അധികൃതർക്കും നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് റവന്യൂ അധികൃതർ നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ചത്. പട്ടാമ്പി തഹസിൽദാർ ടി.സുജിത്, ഡപ്യൂട്ടി തഹസിൽദാർ കെ.സി കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് ശേഖരിച്ചത്. 

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ വടക്ക് ഭാഗത്ത് റജിസ്റ്റർ ഓഫീസിനോട് ചേർന്നുള്ള ഭൂമിയാണ് ഓഫീസിന് അനുയോജ്യമന്ന് പഞ്ചായത്ത് അധികൃതർ സംഘത്തെ ധരിപ്പിച്ചു. പ്രാഥമിക നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ വില്ലേജ് ഓഫീസർക്ക് തഹസിൽദാർ നിർദ്ദേശം നൽകി. 

പ്രസിഡൻ്റ നസീമ നാസർ, വൈസ് പ്രസിഡൻ്റ് പി.രാജീവ്, അംഗങ്ങളായ അലി കുമരനല്ലൂർ,  കെ.നൂറുൽ അമീൻ, ഷിഹാബ് കൊള്ളനൂർ,  എം.എം അഷ്‌റഫ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം