കോതച്ചിറയിൽ 'ഓണക്കനി നിറപ്പൊലിമ' നടീൽ ഉത്സവം.

ഓണത്തിന് പൂക്കളങ്ങളിൽ വർണ്ണങ്ങൾ നിറക്കാനൊരുങ്ങി IFC നാഗലശ്ശേരി കുടുംബശ്രീ JLG ഗ്രൂപ്പുകൾ. 

നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS സംയോജിത കാർഷിക ക്ലസ്റ്റർ (IFC), കുടുംബശ്രീ JLG ഗ്രൂപ്പുകൾ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ ഭാഗമായി  പതിനേഴാം വാർഡിലെ കോതച്ചിറയിൽ അര ഏക്കറിൽ നടത്തുന്ന കൃഷി  (ഓണക്കനി നിറപ്പൊലിമ) നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി നിഷ ഉദ്ഘാടനം ചെയ്തു.  

വൈസ് പ്രസിഡന്റ് കെ.ടി മോഹൻദാസ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർമാരായ കെ.പി സുലൈഖ, മോഹനൻ വെളിയംതടം, ലിബിൻ, വത്സല, അസി.സെക്രട്ടറി ടി.ആർ ഷാജ്, ആയുർവേദ ഡോക്ടർ നിസാനത്ത്, സീനിയർ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ  കെ.പി ബിനി, ആങ്കർ മിനി, CDS വൈസ് ചെയർപേഴ്സൺ നീതു തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ CDS അംഗങ്ങളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം