തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി കളത്തിൽ ശശികുമാർ (51) ആണ് മരിച്ചത്. പട്ടാമ്പി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്ന് (തിങ്കളാഴ്ച) കാലത്ത് വീട്ടിൽ നിന്നും ബൈക്കിൽ പട്ടാമ്പിക്ക് പോയതാണ്. ബൈക്ക് പട്ടാമ്പി ഓവർ ബ്രിഡ്ജിനടുത്ത് നിർത്തിയ നിലയിൽ കണ്ടെത്തിയിരുന്നു.
കോഴിക്കോട് നിന്നും ഷൊർണൂരിലേക്ക് പോയിരുന്ന ജാംനഗർ - തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പട്ടാമ്പി പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പിതാവ് : പരേതനായ ഭാസ്കര പണിക്കർ. അമ്മ : ഭാരതി. ഭാര്യ : അജിത. മക്കൾ : ശരത്, അജിത്. സഹോദരി: ഉഷാകുമാരി.
സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.
Tags
Death
