പ്രശസ്ത തുള്ളൽ മൃദംഗവാദന കലാകാരനായിരുന്ന കലാശ്രീ കലാമണ്ഡലം വാസുദേവന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ 'വസുദേവസുതം' പുരസ്‌കാരം കലാമണ്ഡലം മോഹനകൃഷ്ണന്.
കലാശ്രീ കലാമണ്ഡലം വാസുദേവന്റെ ശിഷ്യനും കേരള കലാമണ്ഡലം തുള്ളൽ വിഭാഗം മുൻ മേധാവിയും ആണ് കലാമണ്ഡലം മോഹനകൃഷ്ണൻ. 10,001 രൂപയും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
കലാശ്രീ കലാമണ്ഡലം വാസുദേവന്റെ ഓർമദിനമായ ജൂൺ 19 ന് കറുകപുത്തൂർ ഇ.വി.എസ് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പത്മശ്രീ കെ.കെ രാമചന്ദ്ര പുലവർ അവാർഡ് സമ്മാനിക്കും.
Tags
Awards
