പെരിങ്ങോട് യൂത്ത് ലൈബ്രറി മലപ്പുറം ഐ.ടി കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു.
ലൈബ്രറി ഹാളിൽ നടന്ന ക്യാമ്പ് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എൻ.ആർ അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലൈബ്രറി പ്രസിഡന്റ് എ.സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ഒ.രാജൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ആശുപത്രി പ്രതിനിധി പി.മധുസൂദനൻ, ലൈബ്രറി സെക്രട്ടറി കെ. മണികണ്ഠൻ, ജോയിന്റ് സെക്രട്ടറി എ.എസ് അജേഷ് തുടങ്ങിയവർ സംസാരിച്ചു.
Tags
പ്രാദേശികം
