ലോക കപ്പിനോടനുബന്ധിച്ച് മേഴ്സി കോളജിലെ വനിതാ താരങ്ങളുടെ സൗഹൃദ ഫുട്ബോള്‍ മത്സരം ഒതുങ്ങോട് മേടാര്‍ ടര്‍ഫ് മൈതാനിയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായ ടി.എം ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കോളജ് വിദ്യാര്‍ഥികള്‍ ബ്രസീല്‍/ അര്‍ജന്റീന എന്നീ ടീമുകളായി മത്സരിക്കുകയും ബ്രസീല്‍ 2-1 ന് വിജയിക്കുകയും ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജേതാക്കള്‍ക്ക് കെ.അശോകന്‍ ട്രോഫി വിതരണം ചെയ്തു.
മുന്‍ സന്തോഷ് ട്രോഫി കോച്ചും, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവുമായ പി.കെ രാജീവ്, കെ. അശോകന്‍, എം.വഹീദ, സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി.എം ബിജു, മുന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധിയായ എം. രാമചന്ദ്രന്‍, ഫുട്ബോള്‍ കോച്ച് എസ്.ഷിജു, ടേബിള്‍ ടെന്നീസ് കോച്ച് എച്ച്. നിതിന്, അജിമോന്‍ എന്നിവര്‍ പങ്കെടുത്തു.
Tags
Sports
