പട്ടാമ്പി നഗരസഭയിൽ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് പദ്ധതിക്ക് തുടക്കമായി

ആദ്യ രജിസ്ട്രേഷൻ നഗരസഭാ അധ്യക്ഷൻ ടി.പി. ഷാജി നിർവ്വഹിച്ചു. ഭാരത് സെൻസസ് നടപടികൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ആദ്യ രജിസ്ട്രേഷൻ നഗരസഭാ അധ്യക്ഷൻ ടി.പി ഷാജി നിർവ്വഹിച്ചു. 

പരമ്പരാഗത സംവിധാനങ്ങളിൽ നിന്ന് മാറി, കൂടുതൽ സുതാര്യവും വേഗതയേറിയതുമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് സെൻസസ് വിവരങ്ങൾ മാറ്റുന്ന പദ്ധതിക്കാണ് ഇതോടെ തുടക്കമായത്.

നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കൃത്യതയോടെ ആസൂത്രണം ചെയ്യുന്നതിനും ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ഈ ഡിജിറ്റൽ മാറ്റം ഏറെ സഹായകരമാകും. വാർഡുതല വിവര ശേഖരണവും ക്രോഡീകരണവും ഇനിമുതൽ ഈ ഓൺലൈൻ സംവിധാനത്തിലൂടെയാകും കൈകാര്യം ചെയ്യുക.

നഗരസഭയെ പൂർണ്ണമായും സ്മാർട്ട് ആക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്നും, പൊതുജനങ്ങളും ഉദ്യോഗസ്ഥരും ഈ പുതിയ സംവിധാനത്തോട് പൂർണ്ണമായി സഹകരിക്കണമെന്നും ആദ്യ രജിസ്ട്രേഷൻ നിർവ്വഹിച്ചുകൊണ്ട് നഗരസഭാ അധ്യക്ഷൻ ടി.പി ഷാജി അഭ്യർത്ഥിച്ചു. ചടങ്ങിൽ നഗരസഭയിലെ മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം