തൃത്താല മേഴത്തൂർ ആട് വളവിൽ കൊപ്പത്ത് വീട്ടിൽ പരേതനായ മുഹമ്മദുകുട്ടി (കുഞ്ഞിമാൻ) മകൻ അൻവർ സാദിഖ് (42) ആണ് മരിച്ചത്. പരേതനായ മുസ്ലിം ലീഗ് നേതാവ് കൊപ്പത്ത് ഉണ്ണീൻ കുട്ടി സാഹിബിന്റെ മകന്റെ മകനാണ് അൻവർ സാദിഖ്.
കുടുംബ സമേതം ഷാർജയിൽ താമസിക്കുന്ന അൻവർ സാദിഖ് ഷട്ടിൽ കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിച്ച് തൃത്താല ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
മാതാവ് : സഫിയ. ഭാര്യ : ഫാത്തിമ. മക്കൾ : അഹ്'യാൻ, ഹനിയ.
Tags
Death
