പട്ടാമ്പിയിലെ ഗതാഗത പരിഷ്കരണം, റോഡ് നവീകരണം എന്നിവ ചർച്ച ചെയ്യുന്നതിനായി ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു. നഗരസഭാ അധ്യക്ഷൻ ടി.പി ഷാജി അധ്യക്ഷത വഹിച്ചു.
നഗരത്തിലെ ഡ്രൈനേജ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും മലിനജലം ഡ്രൈനേജിലേക്ക് ഒഴുക്കുന്ന കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
നിള ഐ.പി.റ്റി റോഡ് നവീകരണത്തിന്റെ ഭാഗമായി തകരാറിലായ കുടിവെള്ള പൈപ്പുകൾ അടിയന്തരമായി നന്നാക്കുന്നതിനും, ടൗൺ മേഖലയിൽ പി.വി.സി പൈപ്പുകൾക്ക് പകരം ജി.ഐ പൈപ്പുകൾ ഉപയോഗിക്കാനും വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി. ബസ് സ്റ്റോപ്പ് നിർമ്മാണം വേഗത്തിലാക്കും. സി.പി.എം ഫാബ്രിക്കേഷൻസിന് മുന്നിലെ ഇലക്ട്രിക് പോസ്റ്റ് ഉടൻ മാറ്റി സ്ഥാപിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി.
ടാക്സി സ്റ്റാൻഡ് നിർമ്മാണത്തിനായി സ്ഥലം പരിശോധിക്കും. യോഗത്തിൽ നഗരസഭാ സ്ഥിരം സമിതി അംഗങ്ങളായ ജിതേഷ് മോഴിക്കുന്നം, സഫ നിസാർ, കെ.സഫീദ, പി.ഷാഹുൽ ഹമീദ്, കൗൺസിലർമാരായ ടി.പി ഉസ്മാൻ, സി.സംഗീത, പി.വിജയകുമാർ എന്നിവർ പങ്കെടുത്തു.
കൂടാതെ കെ.ആർ.എഫ്.ബി (KRFB), വാട്ടർ അതോറിറ്റി, പോലീസ്, കെ.എസ്.ഇ.ബി (KSEB), എം.വി.ഡി (MVD) ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസർ, തഹസിൽദാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും സംബന്ധിച്ചു. വൈസ് ചെയർപേഴ്സൺ അസ്‌ന ഹനീഫ സ്വാഗതവും സെക്രട്ടറി ഡോ.എസ്.അമൽ നന്ദിയും പറഞ്ഞു.
