അക്കിക്കാവ്- കേച്ചേരി ബൈപ്പാസ് റോഡിൽ കൂമ്പുഴ പാലത്തിന് സമീപം ഇന്ന് പുലർച്ചെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം സ്വദേശി അമ്പാലവീട്ടിൽ മുഹൈമിൻ ആണ് മരണപ്പെട്ടത്.
കാലടി പ്രേക്ഷിതാനം കോൺവെന്റിലെ സിസ്റ്റർമാർ സഞ്ചരിച്ചിരുന്ന ബൊലേറോയും കുറ്റിപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
രണ്ടു വാഹനത്തിൽ യാത്ര ചെയ്തവർക്ക് പരിക്കേറ്റു. ഇവരെ കുന്നംകുളം മലങ്കര, അമല ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Tags
Accident
