പട്ടാമ്പി മരുതൂർ AMLP സ്കൂളിൽ പുതിയ അധ്യയന വർഷത്തെ ആഹ്ലാദത്തോടെ വരവേറ്റു. കുരുന്നുകൾക്ക് വർണ്ണാഭമായ ബലൂണുകളും തൊപ്പികളും നൽകിയാണ് പ്രവേശനോത്സവം ആഘോഷമാക്കിയത്.
പി.ടി.എ പ്രസിഡണ്ട് മുനീർ പാലത്തിങ്കലിന്റെ അധ്യക്ഷതയിൽ നഗരസഭ കൗൺസിലർ ശാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപിക ഡെയ്സി ടീച്ചർ, മാനേജ്മെന്റ് പ്രതിനിധി സിദ്ധീഖ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഷൈജ ടീച്ചർ എന്നിവർ സംസാരിച്ചു.
തുടർന്ന് എൽ.കെ.ജിയിലെയും യു.കെ.ജിയിലെയും ഒന്നാം ക്ലാസിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും ഫോട്ടോ മൊമെന്റൊയും കളറിങ് കിറ്റും നൽകി. ഒന്നാം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും ബാഗ് നൽകി. തുടർന്ന് മധുരവിതരണവും നടത്തി.
Tags
Education
