പാലക്കാട് താരെക്കാട് ഗവൺമെൻ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ പി.എൻ പണിക്കരുടെ മകനും പി.എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ ബാലഗോപാൽ, വായനാ മിഷൻ സംസ്ഥാന കോ-ഓഡിനേറ്റർ ജെ.ബിജുമോന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.
ഡോക്ടർ കെ. സുരേഷ്,ഡോക്ടർ പി.കെ വേണു, എസ്.എസ് അക്കാദമി ഫൗണ്ടർ എ.സുരേന്ദ്രൻ, ഡോക്ടർ മാന്നാർ ജി.രാധാകൃഷ്ണൻ, പി.ആൻറണി റോബർട്ട്, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി ഇ.വി കോമളം, കാൻഫെഡ് പാലക്കാട് ചെയർമാൻ പി.എസ് നാരായണൻ, സൈനുലാബ്ദീൻ, ജെസ്സി ചെന്താമരാക്ഷൻ, സ്മിത, ഗീത, സാവിത്രി, എൻ.പ്രേമകുമാർ, പുഷ്‌പവല്ലി തുടങ്ങിയവർ സംസാരിച്ചു.
എഴുത്തുകാരിയും അധ്യാപികയും പി.എൻ പണിക്കർ റീഡിങ് മിഷൻ കോ-ഓഡിനേറ്ററുമായ പി.കെ സാജിത ജീവകാരുണ്യ പ്രവർത്തകയുമാണ്. ഒറ്റപ്പാലം തൃക്കടീരി സ്വദേശിയായ സാജിത 2015 മുതൽ ലക്കിടി എ.ജെ.ബി സ്കൂളിൽ അധ്യാപികയാണ്. 2023ൽ അധ്യാപക ദിനത്തിൽ മികച്ച അധ്യാപികയ്ക്കുള്ള അക്ഷരജാലകം ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ എസ്.സി.ആർ.ടിയുടെ മേൽനോട്ടത്തിൽ നടത്തുന്ന അധ്യാപക പരിശീലനങ്ങളിൽ സ്റ്റേറ്റ് റിസോഴ്സ് അംഗം, ജില്ലാ റിസോഴ്സ് അംഗം തുടങ്ങിയ മേഖലകളിലും സജീവമാണ്. പാലിയേറ്റീവ് പ്രവർത്തകനായ ലക്കിടി സ്വദേശി ഫൈസൽ ആണ് ഭർത്താവ്. അമീറ മർവ, അറഫ ഫാബില, അമീർ ഹംസ എന്നിവരാണ് മക്കൾ.

