കുവൈത്തിൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് അബദ്ധത്തിൽ വീണ് മരിച്ച കൊപ്പം കീഴ്മുറി സ്വദേശി അർജുന്റെ (അപ്പു-25) മൃതദേഹം നാളെ (ചൊവ്വാഴ്ച) നാട്ടിലെത്തിക്കും.
സാൽമിയയിലെ ഹോട്ടൽ ജീവനക്കാരനായ അർജുൻ ഇക്കഴിഞ്ഞ ജൂൺ ഒൻപതിനാണ് താമസ സ്ഥലത്തെ പത്താം നിലയിൽ നിന്ന് അബദ്ധത്തിൽ വീണത്. ചികിത്സയിലിരിക്കെയാണ് മരണം.
കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിലാണ് നിയമ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്. തിങ്കളാഴ്ച കുവൈത്ത് സബാഹ് മോർച്ചറിയിലെ പൊതുദർശനത്തിന് ശേഷം, രാത്രി കുവൈത്ത് എയർവേസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത്. തുടർന്ന് കീഴ്മുറിയിലെ കുടുംബ വീട്ടിൽ സംസ്കാരം നടത്തും.
കീഴ്മുറി അങ്കണവാടി അധ്യാപിക സജിതകുമാരിയുടെയും ടി.രവീന്ദ്രകുമാറിന്റെയും മകനാണ്. സഹോദരിമാർ: സുരഭി, സുവർണ.
Tags
പ്രവാസി
